Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Financial Assistance

Malappuram

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഫാ​ത്തി​മ​യു​ടെ കു​ടും​ബ​ത്തി​ന് ആ​ദ്യ​ഘ​ട്ട ധ​ന​സ​ഹാ​യം കൈ​മാ​റി

നി​ല​ന്പൂ​ർ: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വീ​ട്ട​മ്മ​യു​ടെ കു​ടും​ബ​ത്തി​ന് വ​നം​വ​കു​പ്പ് ധ​ന​സ​ഹാ​യ​ത്തി​ന്‍റെ ആ​ദ്യ​ഗ​ഡു​വാ​യ അ​ഞ്ച് ല​ക്ഷം രൂ​പ കൈ​മാ​റി. എ​ട​വ​ണ്ണ കി​ഴേ​ക്ക ചാ​ത്ത​ല്ലൂ​രി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പ​ര​ശു​രാ​മ​ൻ​കു​ന്ന​ത്ത് പി.​കെ. ഫാ​ത്തി​മ​യു​ടെ കു​ടും​ബ​ത്തി​നാ​ണ് നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​വി​ഷ​ൻ ഡി​എ​ഫ്ഒ കെ.​കെ. സു​നി​ൽ​കു​മാ​ർ ധ​ന​സ​ഹാ​യം കൈ​മാ​റി​യ​ത്. ബാ​ക്കി അ​ഞ്ച് ല​ക്ഷം രൂ​പ വ​നം​വ​കു​പ്പും നാ​ല് ല​ക്ഷം രൂ​പ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ൽ നി​ന്നും ല​ഭി​ക്കും. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി 21 ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന വ​നം​മ​ന്ത്രി ഷി​ബു​ബേ​ബി ജോ​ണി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​കു​ടും​ബ​ത്തി​ന് പി​ന്നീ​ട് ഏ​ഴ് ല​ക്ഷം രൂ​പ കൂ​ടി വ​നം​വ​കു​പ്പി​ൽ നി​ന്ന് ല​ഭി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഒ​രു മാ​സം കൂ​ടി പ്ര​ദേ​ശ​ത്ത് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ഉ​ണ്ടാ​കു​മെ​ന്ന് ഡി​എ​ഫ്ഒ നാ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി. നി​ല​ന്പൂ​ർ നോ​ർ​ത്ത് എ​സി​എ​ഫ് അ​നീ​ഷ സി​ദീ​ഖ്, എ​ട​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നീ​റ സ​മ​ദ്, എ​ട​വ​ണ്ണ റേ​ഞ്ച് ഓ​ഫി​സ​ർ എം.​എ​ൻ. ഷം​നാ​സ്, കൊ​ടു​ന്പു​ഴ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ സു​നി​ൽ​കു​മാ​ർ, വാ​ർ​ഡ് അം​ഗം ആ​ബി​ദ ശി​ഹാ​ബ്, പി.​കെ.​സ​ക്കീ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

District News

വി​മു​ക്ത​ഭ​ട​ന്‍​മാ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം

കാ​സ​ര്‍​ഗോ​ഡ്: 2026-27 വ​ര്‍​ഷ​ത്തി​ലെ മെ​ഡി​ക്ക​ല്‍, എ​ന്‍​ജി​നി​യ​റിം​ഗ് എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ പ​രി​ശീ​ല​ന​ത്തി​ന് ആ​റു​മാ​സ​ത്തി​ല്‍ കു​റ​യാ​ത്ത കാ​ല​യ​ള​വി​ല്‍ പ​ങ്കെ​ടു​ത്തു പ​രീ​ക്ഷ എ​ഴു​തി​യ വി​മു​ക്ത ഭ​ട​ന്‍​മാ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ പ​രി​ശീ​ല​ന​ത്തി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

വ​രു​മാ​ന പ​രി​ധി ഇ​ല്ല, അ​പേ​ക്ഷ​ക​ള്‍ സ​ര്‍​വീ​സ് പ്ല​സ് പ്ലാ​റ്റ്‌​ഫോ​മി​ല്‍ (serviceonline.gov.in/kerala) അ​യ​ച്ച് ജൂ​ലൈ 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ആ​വ​ശ്യ​മാ​യ എ​ല്ലാ രേ​ഖ​ക​ളും ഒ​റി​ജി​ന​ല്‍ അ​പ്ലോ​ഡ് ചെ​യ്ത​തി​ന് ശേ​ഷം പ്രി​ന്‍റ് ഔ​ട്ട് ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍: 04994256860.

 

Kerala

സംസ്ഥാനത്തെ റോഡ് വി​ക​സ​ന​ത്തി​ന് സാ​മ്പത്തിക​സ​ഹാ​യം ന​ൽ​കാ​ൻ ജ​ർ​മ​ൻ ബാ​ങ്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ റോ​​​ഡു​​​ക​​​ൾ ആ​​​ധു​​​നി​​​ക സ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​പ​​​യോ​​​ഗി​​​ച്ച് വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം ന​​​ൽ​​​കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് ജ​​​ർ​​​മ​​​ൻ ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ർ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​കെ.​​​ബ​​​ഷീ​​​റി​​​നെ അ​​​റി​​​യി​​​ച്ചു. ജ​​​ർ​​​മ​​​ൻ ബാ​​​ങ്ക് ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ 2,188 കോ​​​ടി രൂ​​​പ​​​യു​​​ടെ 17 റോ​​​ഡ് പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ക്കു​​​ന്ന​​​ത്.

വി​​​ക​​​സ​​​ന സാ​​​ധ്യ​​​ത​​​യു​​​ള്ള ന​​​ഗ​​​ര റോ​​​ഡു​​​ക​​​ളും മ​​​റ്റ് റോ​​​ഡ് വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളും മ​​​ന്ത്രി ബ​​​ഷീ​​​ർ ജ​​​ർ​​​മ​​​ൻ ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് മു​​​ന്നി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ജ​​​ർ​​​മ​​​ൻ ബാ​​​ങ്കി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വി​​​ക​​​സി​​​പ്പി​​​ച്ച സം​​​സ്ഥാ​​​ന​​​ത്തെ റോ​​​ഡു​​​ക​​​ളു​​​ടെ നി​​​ല​​​വാ​​​രം മെ​​​ച്ച​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നും കൂ​​​ടു​​​ത​​​ൽ സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​ത്തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ ഉ​​​ണ്ടെ​​​ന്നും ബാ​​​ങ്ക് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​റ​​​ഞ്ഞു.


നി​​​ല​​​വി​​​ൽ ബാ​​​ങ്കി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്തി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന റോ​​​ഡു​​​ക​​​ൾ ബാ​​​ങ്ക് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി കെ.​​​ബി​​​ജു,കെ. ​​​എ​​​സ്.​​​ടി.​​​പി.​​​പ്രൊ​​​ജ​​​ക്റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ, ധ​​​ന്യ സു​​​രേ​​​ഷ് ഐ ​​​എ എ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

വാ​ൽ​പ്പാ​റ അ​പ​ക​ടം; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വാ​ൽ​പ്പാ​റ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. മ​രി​ച്ച​വ​രി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഇ​ല്ലാ​ത്ത അ​ഞ്ച് പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ത്ത് ല​ക്ഷം രൂ​പ വീ​തം ന​ൽ​കും.

ശ​നി​യാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ നൗ​ഷാ​ദ് അ​ലി, പാ​ച​ക​ത്തൊ​ഴി​ലാ​ളി സാ​ജി​ദ, റു​ഖി​യ, ഷ​ക്കീ​ല, വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് ഹി​ഷാം എ​ന്നി​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കാ​ണ് സ​ഹാ​യ​ധ​നം അ​നു​വ​ദി​ച്ച​ത്. പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രു​ടെ ചി​കി​ത്സാ​ച്ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കും.

ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ​യ്ക്ക് പു​റ​മെ ചി​കി​ത്സ​യ്ക്ക് തു​ക ചെ​ല​വാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ആ ​തു​ക​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്ന് അ​നു​വ​ദി​ക്കാ​നും മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

Kerala

മു​ണ്ട​ത്തി​ക്കോ​ട് ദു​ര​ന്തം: സാ​ന്പ​ത്തി​ക​ സ​ഹാ​യ​വു​മാ​യി മ​ണ​പ്പു​റം ഫി​നാ​ൻ​സ്

തൃ​​​ശൂ​​​ർ: മു​​​ണ്ട​​​ത്തി​​​ക്കോ​​​ട് വെ​​​ടി​​​ക്കെ​​​ട്ടു​​​പു​​​ര ദു​​​ര​​​ന്ത​​​ത്തി​​​ൽ ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് സാ​​​ന്പ​​​ത്തി​​​ക​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ച് മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ്. മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന് 50,000 രൂ​​​പ വീ​​​ത​​​വും പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ​​​ക്ക് 25,000 രൂ​​​പ വീ​​​ത​​​വും അ​​​ടി​​​യ​​​ന്ത​​​ര​​​സ​​​ഹാ​​​യ​​​മാ​​​യി ന​​​ൽ​​​കു​​​മെ​​​ന്നു മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ വി.​​​പി. ന​​​ന്ദ​​​കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.

പ്ര​​​തി​​​സ​​​ന്ധി​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം​​​ നി​​​ൽ​​​ക്കാ​​​ൻ മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ് പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണ്. ദു​​​ര​​​ന്ത​​​ത്തി​​​നി​​​ര​​​യാ​​​യ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളെ അ​​​ഗാ​​​ധ​​​മാ​​​യ അ​​​നു​​​ശോ​​​ച​​​നം അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​ന്‍റെ അ​ഞ്ചു​ല​ക്ഷം രൂപ

തൃ​​​ശൂ​​​ർ: മു​​​ണ്ട​​​ത്തി​​​ക്കോ​​​ട് ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ അ​​​ഞ്ചു ​ല​​​ക്ഷം രൂ​​​പ​​​ വീ​​​തം സാ​​​ന്പ​​​ത്തി​​​ക​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു.

തൃ​​​ശൂ​​​ർ​​​ക്കാ​​​രാ​​​യ ഞ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ഈ ​​​ദു​​​ര​​​ന്തം വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ഒ​​​ന്നാ​​​ണെ​​​ന്നു ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​ര​​​സ്പ​​​രം താ​​​ങ്ങാ​​​യി​​​നി​​​ൽ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണു പ്ര​​​ധാ​​​ന​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളെ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ അ​​​നു​​​ശോ​​​ച​​​നം അ​​​റി​​​യി​​​ച്ചു.

Kerala

വെ​ടി​ക്കെ​ട്ട് ദു​ര​ന്തം: മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു, സ​വി​ശേ​ഷ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കും

തൃ​ശൂ​ർ: വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന് 14 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ.

കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ നി​ന്ന് 10 ല​ക്ഷ​യും സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി (എ​സ്ഡി​ആ​ർ​എ​ഫ്) നി​ന്ന് നാ​ല് ല​ക്ഷം രൂ​പ​യും ന​ൽ​കാ​നാ​ണ് മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ച​ത്.

പരിക്കേറ്റവര്‍ക്ക് ദുരന്തപ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും അതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ടുലക്ഷം രൂപ അടിയന്തര ധനസഹായമായി അനുവദിക്കും.

പരിക്കേറ്റവര്‍ക്ക് ആറുമാസത്തേക്കുള്ള സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനാവശ്യമായ തുക ജില്ലാ കളക്ടറുടെ ശിപര്‍ശയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. ഇതിനു പുറമെ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അനുവദനീയമായ തുക ചികിത്സാ ധനസഹായമായി നല്‍കും.

ആറുമാസത്തിലധികമായി ചികിത്സ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ശിപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.

തിരച്ചിലും രക്ഷാപ്രവര്‍ത്തനവും സുഗമമാക്കുന്നതിനുവേണ്ടി പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ മതില്‍ പൊളിക്കുകയും വയല്‍ നികത്തുകയും ചെയതിട്ടുണ്ട്. അവ പൂര്‍വസ്ഥിതിയിലാക്കുന്നതിന് ചെലവാകുന്ന യഥാര്‍ഥ തുക ജില്ലാ കളക്ടറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ദുരന്തപ്രതികരണ നിധിയില്‍ നിന്നും അനുവദിക്കും.

ദുരന്തവുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതിനും ഡിഎന്‍എ മാച്ചിംഗിനായി സാമ്പിളുകള്‍ ശേഖരിക്കുന്നതിനുമായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ പുറപ്പെടുവിക്കുന്നതിന് ആവശ്യമായ നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് നല്‍കി.

അടിയന്തര പ്രതികരണത്തിനായി 50 ലക്ഷം രൂപ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ചൊവ്വാഴ്ച അനുവദിച്ച നടപടി സാധൂകരിച്ചു. ദുരന്ത പ്രതികരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ചെലവുകള്‍ ഈ തുകയില്‍ നിന്നും ചെലവഴിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് അനുമതി നല്‍കി.

സ്ഫോടനം കാരണം സമീപ വീടുകള്‍ക്കുണ്ടായ നാശനഷ്ടത്തിന്‍റെ തോത് കണക്കാക്കി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്ഡിആര്‍എഫില്‍ നിന്നും തുക ലഭ്യമാക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

അപകടത്തെ സ​വി​ശേ​ഷ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​ൻ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​നും മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ഏകാംഗ ജുഡീഷല്‍ കമ്മീഷനാണ് അന്വേഷണത്തിന്‍റെ ചുമതല. 

സ്ഫോ​ട​ന​ത്തി​ൽ 13 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഒ​ൻ​പ​ത് മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​തു​വ​രെ മോ​ർ​ച്ച​റി​യി​ൽ എ​ത്തി​യ​ത്. അ​തി​ൽ ഏ​ഴ് എ​ണ്ണം തി​രി​ച്ച​റി​ഞ്ഞു.

Kerala

മു​ണ്ട​ത്തി​ക്കോ​ട് ദു​ര​ന്തം; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് പ​ട​ക്ക​നി​ര്‍​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 50 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. അ​തേ​സ​മ​യം സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ സം​ഖ്യ ഉ​യ​രു​ക​യാ​ണ്. മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ​യി.

13 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്നും ഇ​തി​ൽ പ​ല​രു​ടെ​യും നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​രി​ലേ​റെ​യും മു​ണ്ട​ത്തി​ക്കോ​ട് കു​ണ്ട​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. അ​തേ​സ​മ​യം മൃ​ത​ദേ​ഹ​ങ്ങ​ൾ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ക​യാ​ണ്.

അ​വി​ടെ ഫോ​റ​ൻ​സി​ക്ക് വി​ഭാ​ഗ​ത്തി​ന് പ​രി​ശോ​ധ​ന​ക്ക് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ന്ത്രിമാരായ വി.​എ​ന്‍.വാ​സ​വ​നും കെ.​രാ​ജ​നും സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചു. തി​രു​വ​മ്പാ​ടി​യു​ടെ വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ള്‍ ത​യാ​റാ​ക്കു​ന്ന പു​ര​യി​ലാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്.

Kerala

വന്യജീവി ആക്രമണം; മരിക്കുന്നവരുടെ കുടുംബത്തിനുള്ള ധനസഹായ തുക വർധിപ്പിച്ച് മന്ത്രിസഭ

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കുമുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധിക ധനസഹായം അനുവദിക്കുന്നതിനുള്ള പൊതുമാനദണ്ഡം സംബന്ധിച്ച കരട് നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.

മരപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്നും നാല് ലക്ഷവും വനം - വന്യജീവി വകുപ്പില്‍ നിന്നുള്ള ധനസഹായമായി 10 ലക്ഷം രൂപയും അനുവദിക്കും. പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണംമൂലം മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് നാല് ലക്ഷം രൂപക്ക് പുറമേ സിഎംഡിആർഎഫിൽ നിന്ന് ആറ് ലക്ഷം അനുവദിക്കും.

40 ശതമാനം മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് 74,000 രൂപയും വനം വകുപ്പില്‍ നിന്ന് 1,26,000 രൂപയും അനുവദിക്കും. 60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 2,50,000 രൂപയും ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രി വാസം വേണ്ടി വരുന്ന ഗുരുതര പരിക്കുള്ളവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് 16,000 രൂപയും വനം വന്യജീവി വകുപ്പില്‍ നിന്ന് 84,000 രൂപയും, സിഎംഡിആർഎഫിൽ നിന്ന് ഒരു ലക്ഷം രൂപയും അനുവദിക്കും. ഒരാഴ്ചയില്‍ കുറവ് ആശുപത്രി വാസം വേണ്ടി വരുന്നവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് 5400 രൂപയും വനം വന്യജീവി വകുപ്പില്‍ നിന്ന് 94600 രൂപയും അനുവദിക്കും.

Business

പാ​പ്കോ​സി​ന് 71.81 കോ​ടി​യു​ടെ ന​ബാ​ർ​ഡ് ധ​ന​സ​ഹാ​യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ൽ​​​ക​​​ർ​​​ഷ​​​ക​​​രു​​​ടെ ദു​​​രി​​​ത​​​ത്തി​​​നു പ​​​രി​​​ഹാ​​​ര​​​മാ​​​യി സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ൽ പാ​​​ല​​​ക്കാ​​​ട് തു​​​ട​​​ങ്ങി​​​യ പാ​​​ല​​​ക്കാ​​​ട് പാ​​​ഡി പ്രൊ​​​ക്യു​​​ർ​​​മെ​​​ന്‍റ് പ്രോ​​​സ​​​സിം​​​ഗ് ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് കോ-​​​ഓ​​​പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​ക്ക് (പാ​​​പ്കോ​​​സ്) ന​​​ബാ​​​ർ​​​ഡി​​​ന്‍റെ ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭി​​​ച്ചു.

ന​​​ബാ​​​ർ​​​ഡി​​​ന്‍റെ ഗ്രാ​​​മീ​​​ണ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ഫ​​​ണ്ട് (ആ​​​ർ​​​ഐ​​​ഡി എ​​​ഫ്) പ​​​ദ്ധ​​​തി പ്ര​​​കാ​​​രം 71.81 കോ​​​ടി രൂ​​​പ​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യ​​​മാ​​​ണ് പാ​​​പ്കോ​​​സി​​​ന് അ​​​നു​​​വ​​​ദി​​​ച്ച​​​തെ​​​ന്ന് മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ പ​​​റ​​​ഞ്ഞു.

സ​​​ർ​​​ക്കാ​​​ർ ഗാ​​​ര​​​ന്‍റി​​​യി​​​ലാ​​​ണ് വാ​​​യ്പ അ​​​നു​​​വ​​​ദി​​​ച്ച​​​ത്. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ 26 പ്രാ​​​ഥ​​​മി​​​ക കാ​​​ർ​​​ഷി​​​ക വാ​​​യ്പാ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ളാ​​​യി തു​​​ട​​​ങ്ങി​​​യ പാ​​​പ്കോ​​​സി​​​ന്‍റെ പ​​​ദ്ധ​​​തി​​​ക്ക് 13.70 കോ​​​ടി രൂ​​​പ ഓ​​​ഹ​​​രി​​​യാ​​​യി സ​​​മാ​​​ഹ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നു പു​​​റ​​​മേ സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്ന് ഓ​​​ഹ​​​രി മൂ​​​ല​​​ധ​​​ന​​​മാ​​​യി ഒ​​​രു കോ​​​ടി​​​യും സ​​​ബ്സി​​​ഡി​​​യാ​​​യി ഒ​​​രു കോ​​​ടി രൂ​​​പ​​​യും അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.

District News

ആ​റ​ളം‌ പു​നഃ​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ധ​ന​സ​ഹാ​യം കി​ട്ടാ​ക്ക​നി

ഇ​രി​ട്ടി: കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന ആ​റ​ളം പു​നഃ​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കി​ണ​ർ കു​ഴി​ക്കു​ന്ന​തി​ന് പു​ന​ര​ധി​വാ​സ ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച 15,000 രൂ​പ​യ്ക്കാ​യി ഉ​പ​യോ​ക്താ​ക്ക​ളു​ടെ കാ​ത്തി​രി​പ്പ് തു​ട​രു​ന്നു. പു​നഃ​ര​ധി​വാ​സ മേ​ഖ​ല​യി​ലെ വി​വി​ധ ബ്ലോ​ക്കു​ക​ളി​ൽ കി​ണ​ർ നി​ർ​മാ​ണ​മാ​രം​ഭി​ച്ച​രാ​ണ് ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച തു​ക​യ്ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി തു​ക അ​നു​വ​ദി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. കി​ണ​ർ കു​ഴി​ച്ച് വെ​ള്ളം ക​ണ്ടാ​ൽ ഇ​തി​ന്‍റെ ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​പേ​ക്ഷ പ്ര​മോ​ട്ട​ർ​മാ​ർ മു​ഖേ​ന ടി​ആ​ർ​ഡി​എ​മ്മി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഇ​തു പ്ര​കാ​രം ആ​ദ്യ​ഗ​ഡു​വാ​യ 75000 രൂ​പ അ​നു​വ​ദി​ക്കും. കി​ണ​റി​ന് ആ​ൾ​മ​റ കെ​ട്ടി​യ ശേ​ഷം സ​മാ​ന രീ​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ ര​ണ്ടാം ഗ​ഡു​വാ​യി 7500 രൂ​പ​യും അ​നു​വ​ദി​ക്കു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ൽ കി​ണ​ർ കു​ഴി​ച്ച് ആ​ദ്യ​ഗ​ഡു​വി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യി​ട്ട് ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും തു​ക ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് താ​മ​സ​ക്കാ​ർ പ​റ​യു​ന്ന​ത്. ആ​ദ്യ​ഗ​ഡു ല​ഭി​ച്ച ശേ​ഷം ആ​ൾ​മ​റ​കെ​ട്ടാ​മെ​ന്ന് ക​രു​തി​യ​വ​ർ​ക്ക് ഇ​പ്പോ​ൾ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന അ​വ​സ്ഥ​യും ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​പേ​ക്ഷ​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ൽ കാ​ട്ടു​ന്ന നി​സം​ഗ​ത​യാ​ണ് ധ​ന​സ​ഹാ​യം വൈ​കാ​ൻ കാ​ര​ണ​മെ​ന്ന് താ​മ​സ​ക്കാ​ർ പ​റ​യു​ന്നു.

ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും ആ​ദ്യ​ഗ​ഡു​വി​നാ​യി കാ​ത്തി​രി​പ്പ്

ബ്ലോ​ക്ക് 13 ലെ ​പ്ലോ​ട്ട് ന​മ്പ​ർ 443 ലെ ​കെ.​കെ. ര​തീ​ഷ് വീ​ടി​നോ​ട് ചേ​ർ​ന്ന് കി​ണ​ർ നി​ർ​മ്മി​ച്ച് ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും സ​ഹാ​യ​ധ​ന​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പ് തു​ട​രു​ക​യാ​ണ്. ഏ​ഴു കോ​ൽ ആ​ഴ​മു​ള്ള കി​ണ​റി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യ​ധ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​തി​ലും ഏ​റെ തു​ക ചെ​ല​വാ​യ​താ​യും ര​തീ​ഷ് പ​റ​ഞ്ഞു. ധ​ന​സ​ഹാ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച് തു​ക കി​ണ​റി​ന്‍റെ ആ​ൾ​മ​റ കെ​ട്ടാ​ൻ പോ​ലും തി​ക​യി​ല്ലെ​ന്നാ​ണ് ര​തീ​ഷ് പ​റ​യു​ന്ന​ത്.

ബ്ലോ​ക്ക് ഒ​മ്പ​തി​ലെ പ്ലോ​ട്ട് ന​മ്പ​ർ 659 ലെ ​ച​ന്ദ്ര​ന്‍റെ കു​ടും​ബ​ത്തി​നും പ​റ​യാ​നു​ള്ള​ത് സ​മാ​ന കാ​ര്യ​മാ​ണ്. കൂ​ലി കൊ​ടു​ത്ത് കി​ണ​ർ കു​ഴി​പ്പി​ക്കാ​നു​ള്ള സാ​ന്പ​ത്തി​ക ശേ​ഷി ഇ​ല്ലാ​ത്ത​തി​നാ​ൽ ച​ന്ദ്ര​നും കു​ടും​ബ​വും ചേ​ർ​ന്നാ​ണ് 14 കോ​ൽ ആ​ഴ​മു​ള്ള കി​ണ​ർ സ്വ​ന്ത​മാ​യി കു​ഴി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളം ക​ണ്ട​തോ​ടെ പ്ര​മോ​ട്ട​ർ മു​ഖേ​ന അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ആ​ൾ​മ​റ കെ​ട്ടാ​ത്ത​ത് കാ​ര​ണം മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം കി​ണ​റ്റി​ലേ​ക്ക് ഒ​ഴു​കി വ​രി​ക​യും കി​ണ​ർ ഇ​ടി​യു​ക​യും ചെ‍​യ്തു.

വെ​ള്ളം ക​ല​ങ്ങു​ന്ന​തു കാ​ര​ണം ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യു​ന്നി​ല്ല. വീ​ട്ടി​ലു​ള്ള ചെ​റി​യ കു​ട്ടി​ക​ൾ പു​റ​ത്ത് നി​ന്ന് ക​ളി​ക്കു​ന്പോ​ൾ കി​ണ​റി​ൽ വീ​ഴാ​നു​ള്ള അ​പ​ക​ട ഭീ​ഷ​ണി​യും ഉ​യ​രു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജോ​ലി​ക്കു പോ​ലും പോ​കാ​തെ കു​ട്ടി​ക​ൾ​ക്കു കാ​വ​ലി​രി​ക്കു​ക​യാ​ണി​പ്പോ​ഴെ​ന്ന് ച​ന്ദ്ര​ൻ പ​റ​ഞ്ഞു. അ​തേ സ​മ​യം ചി​ല​ർ​ക്ക് ആ​ദ്യ​ഗ​ഡു​വും മ​റ്റു ചി​ല​ർ​ക്ക് ര​ണ്ടു ഗ​ഡു​വും ല​ഭി​ച്ചി​ട്ടു​മു​ണ്ട്. അ​പേ​ക്ഷ​ക​ളി​ൻ മേ​ൽ തീ​ർ​പ്പാ​ക്കി ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ താ​ത്പ​ര്യം കാ​ട്ടാ​ത്ത​താ​ണ് ത​ങ്ങ​ൾ​ക്ക് ഫ​ണ്ട് പാ​സാ​കാ​ൻ ത​ട​സ​മെ​ന്നാ​ണ് ര​തീ​ഷും ച​ന്ദ്ര​നും ആ​രോ​പി​ക്കു​ന്ന​ത്.

District News

ഭൂ​മി വാ​ങ്ങു​ന്ന​തി​ന് ധ​ന​സ​ഹാ​യം

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ട്രൈ​ബ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ് പ​രി​ധി​യി​ലെ ഭൂ​ര​ഹി​ത​രാ​യ പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍​ക്ക് ഭ​വ​ന​നി​ര്‍​മാ​ണ​ത്തി​ന് ഭൂ​മി വാ​ങ്ങു​ന്ന​തി​ന് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

അ​പേ​ക്ഷ​ക​ര്‍ കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം, ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് പ​രി​ധി​യി​ലെ താ​മ​സ​ക്കാ​രും സ്വ​ന്തം പേ​രി​ലോ ജീ​വി​ത​പ​ങ്കാ​ളി​യു​ടെ പേ​രി​ലോ ഭൂ​മി​യി​ല്ലാ​ത്ത​വ​രും പൈ​തൃ​ക​മാ​യി കു​ടും​ബ​സ്വ​ത്ത് ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​ത​യി​ല്ലാ​ത്ത​വ​രും ആ​യി​രി​ക്ക​ണം. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന​തി​ന് റ​വ​ന്യൂ അ​ധി​കാ​രി​ക​ളു​ടെ രേ​ഖ​ള്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ര്‍​പ്പി​ക്ക‌ണം. അ​പേ​ക്ഷ കാ​സ​ര്‍​ഗോ​ഡ്, എ​ന്‍​മ​ക​ജെ, നീ​ലേ​ശ്വ​രം ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സി​ല്‍ നി​ന്നും കാ​സ​ര്‍​ഗോ​ഡ് ട്രൈ​ബ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സി​ല്‍ നി​ന്നു ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ള്‍ 25നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് കാ​സ​ര്‍​ഗോ​ഡ്, എ​ന്‍​മ​ക​ജെ, നീ​ലേ​ശ്വ​രം ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സു​ക​ളി​ലോ കാ​സ​ര്‍​ഗോ​ഡ് ട്രൈ​ബ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സി​ലോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04994255466, 9496070343.

Kerala

കേ​ര പ​ദ്ധ​തി: റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് പു​ന​ർ​ന​ടീ​ലി​നു ധ​ന​സ​ഹാ​യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക​​​ബാ​​​ങ്കി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ കൃ​​​ഷി വ​​​കു​​​പ്പ് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന കേ​​​ര പ​​​ദ്ധ​​​തി പ്ര​​​കാ​​​രം പു​​​ന​​​ർ​​​ന​​​ടീ​​​ലി​​​നു ഹെ​​​ക്ട​​​റി​​​ന് 75,000 രൂ​​​പ നി​​​ര​​​ക്കി​​​ൽ ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള പ​​​ദ്ധ​​​തി​​​ക്കു റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​രി​​​ൽ നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, മ​​​ല​​​പ്പു​​​റം, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​ണു തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്.

ഉ​​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​ത കു​​​റ​​​ഞ്ഞ റ​​​ബ​​​ർ മ​​​ര​​​ങ്ങ​​​ൾ മു​​​റി​​​ച്ചു മാ​​​റ്റി കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള​​​തും ഉ​​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​ത കൂ​​​ടി​​​യ​​​തു​​​മാ​​​യ ഇ​​​ന​​​ങ്ങ​​​ളു​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള മു​​​പ്പ​​​തി​​​നാ​​​യി​​​രം ഹെ​​​ക്ട​​​റി​​​ലെ പു​​​ന​​​ർ​​​ന​​​ടീ​​​ലാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​ത്. അ​​​ന്പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് നേ​​​രി​​​ട്ട് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും.

താ​​​ത്പ​​​ര്യ​​​മു​​​ള്ള ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും ന​​​ഴ്സ​​​റി​​​ക​​​ൾ​​​ക്കും കേ​​​ര പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ച ഓ​​​ണ്‍​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ൽ

(https://www.keraplantation.kerala.gov.in) വ​​​ഴി നേ​​​രി​​​ട്ട് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന ക​​​ർ​​​ഷ​​​ക​​​രെ കേ​​​ര ന​​​ട​​​ത്തു​​​ന്ന പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യി​​​ലേ​​​ക്കു ക്ഷ​​​ണി​​​ക്കും.

തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ, ഫോ​​​ട്ടോ, ബാ​​​ങ്ക് പാ​​​സ് ബു​​​ക്ക്, കൈ​​​വ​​​ശാ​​​വ​​​കാ​​​ശ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, കൃ​​​ഷി​​​ഭൂ​​​മി​​​യു​​​ടെ സ്കെ​​​ച്ച്, അം​​​ഗീ​​​കൃ​​​ത ന​​​ഴ്സ​​​റി​​​യി​​​ൽ നി​​​ന്ന് ന​​​ടീ​​​ൽ വ​​​സ്തു​​​ക്ക​​​ൾ വാ​​​ങ്ങി​​​യ​​​തി​​​ന്‍റെ ബി​​​ൽ തു​​​ട​​​ങ്ങി​​​യ രേ​​​ഖ​​​ക​​​ൾ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് ഹാ​​​ജ​​​രാ​​​ക്ക​​ണം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് കേ​​​ര​​​യു​​​ടെ കോ​​​ട്ട​​​യം, തൃ​​​ശൂ​​​ർ, ക​​​ണ്ണൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​മാ​​​യോ 9037824036, 9037824049, 9037824047 എ​​​ന്നീ ഫോ​​​ണ്‍ ന​​​ന്പ​​​റു​​​ക​​​ളു​​​മാ​​​യോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

Kerala

ദു​രി​താ​ശ്വാ​സനി​ധി​യി​ൽനി​ന്ന് ധ​ന​സ​ഹാ​യം അ​​​നു​​​വ​​​ദി​​​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ത്സ്യ​​​ബ​​​ന്ധ​​​നം നി​​​രോ​​​ധി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള കാ​​​ലാ​​​വ​​​സ്ഥാ മു​​​ന്ന​​​റി​​​യി​​​പ്പി​​​നെ തു​​​ട​​​ർ​​​ന്ന് 2025 മേ​​​യ് 18നും 31​​​നു​​​മി​​​ട​​​യി​​​ൽ ന​​​ഷ്ട​​​പ്പെ​​​ട്ട 14 തൊ​​​ഴി​​​ൽദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

1,72,160 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും അ​​​നു​​​ബ​​​ന്ധ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സനി​​​ധി​​​യി​​​ൽനി​​​ന്ന് 48,20,48,000 രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കും.

പാ​​​ല​​​ക്കാ​​​ട് നെ​​​ന്മാ​​​റ പോ​​​ത്തു​​​ണ്ടി​​​യി​​​ൽ കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ട്ട സു​​​ധാ​​​ക​​​ര​​​ന്‍റെ ഇ​​​ള​​​യ മ​​​ക​​​ളാ​​​യ കു​​​മാ​​​രി അ​​​ഖി​​​ലയ്​​​ക്ക് മു​​​ഖ്യ​​​മ​​​ന്തി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സനി​​​ധി​​​യി​​​ൽനി​​​ന്ന് മു​​​ന്നു ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ൽ 2023 ജ​​​നു​​​വ​​​രി മു​​​ത​​​ലു​​​ള്ള പ്ര​​​കൃ​​​തി ദു​​​ര​​​ന്ത​​​ത്തി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യോ, ഭാ​​​ഗി​​​ക​​​മാ​​​യോ വീ​​​ടു​​​ക​​​ൾ​​​ക്ക് നാ​​​ശ​​​ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ച 143 ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​ർ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ 58,45,500 രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സനി​​​ധി​​​യി​​​ൽനി​​​ന്ന് അ​​​നു​​​വ​​​ദി​​​ക്കും. പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​ക്കാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ക.

ഇ​​​ടു​​​ക്കി ക​​​ട്ട​​​പ്പ​​​ന വി​​​ല്ലേ​​​ജി​​​ൽ മാ​​​ലി​​​ന്യ ടാ​​​ങ്ക് വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന ജോ​​​ലി​​​ക്കി​​​ടെ മ​​​രി​​​ച്ച ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ജ​​​യ​​​റാം, മൈ​​​ക്കി​​​ൾ, സു​​​ന്ദ​​​ര​​​പാ​​​ണ്ഡ്യ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സനി​​​ധി​​​യി​​​ൽനി​​​ന്ന് 5 ല​​​ക്ഷം രൂ​​​പ വീ​​​തം അ​​​നു​​​വ​​​ദി​​​ക്കും.

ഉ​​​ജ്ജീ​​​വ​​​ന വാ​​​യ്പാ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് തൃ​​​ശൂ​​​ർ ശാ​​​ഖ​​​യി​​​ൽ നി​​​ന്ന് വാ​​​യ്പ എ​​​ടു​​​ത്ത 20 ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും സം​​​രം​​​ഭ​​​ക​​​ർ​​​ക്കും മാ​​​ർ​​​ജി​​​ൻ മ​​​ണി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് 21,93,750 രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സനി​​​ധി​​​യി​​​ൽനി​​​ന്ന് അ​​​നു​​​വ​​​ദി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

Latest News

Corehub Up